Connect with us

Hi, what are you looking for?

KERALA NEWS

അനിത വധക്കേസ്: നിരവധി സ്ത്രീകളുമായി ബന്ധം; മദ്യപാന സദസുകളിൽ പ്രബീഷിന് ‘ഹീറോ’ പരിവേഷം

ആലപ്പുഴ: അനിത വധക്കേസിൽ യുവതിയുടെ കാമുകനും കേസിലെ പ്രതിയുമായ പ്രബീഷിനെതിരെ നിർണായക വിവരങ്ങൾ പുറത്ത്. അനിതയേയും രജനിയേയും കൂടാതെ ഒരുപാട് സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രബീഷ് സ്ത്രീകളെ വലയിലാക്കിയിരുന്നത്.ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇക്കാര്യം മനസിലായത്. പ്രദേശത്തെ മദ്യപാന സദസുകളിൽ ‘ഹീറോ’ പരിവേഷമായിരുന്നു ഇയാൾക്ക്. താൻ സ്വർണക്കടത്തുസംഘത്തിലെ അംഗമാണെന്നും, വിദേശത്ത് കള്ളക്കടത്തുസംഘത്തിൽ ജോലിചെയ്തിരുന്നുവെന്നൊക്കെയായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പൊലീസ് ഇതൊന്നും കാര്യമായെടുത്തിട്ടില്ല.

നാട്ടിൽ ഗുണ്ടായായും വിലസി. ഇയാളുടെ കൈവശം എപ്പോഴും എയർഗണ്ണ് ഉണ്ടായിരുന്നു. എതിർക്കുന്നവരെയൊക്കെ തോക്ക് ചൂണ്ടി വിരട്ടി. രജനിയുടെ അമ്മയേയും മറ്റ് ബന്ധുക്കളെയും ഇത്തരത്തിൽ വിരട്ടിയാണ് വരുതിയിലാക്കിയത്.

അനിത വീട്ടിൽ വന്നതിനെപ്പറ്റി ആരോടും പറയരുതെന്ന് പറഞ്ഞും ഇയാൾ രജനിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. അനിതയെ കൊന്ന് ആറ്റിലെറിയാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി ബന്ധുവിന്റെ വള്ളവും നേരത്തെ വാങ്ങിവച്ചിരുന്നു.

രണ്ടാംകൃഷിയുള്ള പാടത്തുനിന്ന് തോട്ടിലേക്ക് പമ്ബിങ് നടക്കുന്നതിനാൽ ശക്തമായ ഒഴുക്കുണ്ട്. കൂടാതെ കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയാകുമ്ബോൾ മൃതദേഹം വേഗം വേമ്ബനാട്ടുകായലിലേക്ക് ഒഴുകിപ്പോകുമെന്നായിരുന്നു പ്രബീഷും രജനിയും കണക്കുകൂട്ടിയിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....