തിരുവനന്തപുരം: ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ. റിലീസ് ചെയ്ത് 1 മണിക്കൂറിനുള്ളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ എത്തിയത്. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നു ഉണ്ട്. തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും കൊറോണയെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുകയായിരുന്നു.

ഫഹദ് ഫാസിലിനെ ടൈറ്റിൽ കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത ‘മാലികി’ൻറെ സ്ട്രീമിംഗ് ആമസോൺ പ്രൈമിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരംഭിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂർ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിൻറെ ദൈർഘ്യം.

‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തിൽ നിന്ന് ഏറ്റവും കാത്തിരിപ്പുയർത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിൻറെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റർ റിലീസ് ലക്ഷ്യമാക്കി ഡിസൈൻ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാൻ ചെയ്‍തിരുന്നു. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ അത് നടക്കാതെപോയി. കൊറോണ രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷനേടാൻ നിർമ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here