കിഴക്കനേല ഗവൺമെന്റ് എൽ പി എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബി അശ്വതിക്കും, മൂന്നാം ക്ലാസുകാരനായ എം ബി ബിജിത്തിനും കെഎസ്ഇബി പാരിപ്പള്ളി സെക്ഷൻ ഓഫീസിൽ വച്ച് നടന്ന ലഘു ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ് മൊബൈൽ ഫോണുകൾ വിതരണംചെയ്തു.

അർഹതപ്പെട്ട വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും മൊബൈൽഫോൺ വിതരണം ചെയ്തപ്പോൾ കൃത്യസമയത്ത് എത്തിച്ചേരാൻ ഇവർ രണ്ടാൾക്കും കഴിയാഞ്ഞതിനാൽ അവസരം നഷ്ടപ്പെട്ടിരുന്നു. അശ്വതിയുടെ അമ്മ ഉഷയ്ക്ക് കോവിഡ് ബാധിച്ചതിനാലും, ബിജിത്തിന്റെ അമ്മ ബിന്ദുവിന് യഥാസമയം കശുവണ്ടി ഫാക്ടറിയിൽ നിന്നും ലീവ് ലഭിക്കാഞ്ഞതിനാലുമാണ് എത്തിച്ചേരാൻ സാധിക്കാതെ വന്നത് ഈ കുരുന്നുകളുടെ വിഷമം ജോയ് എംഎൽഎ യിൽ നിന്നും മനസ്സിലാക്കിയ കെഎസ്ഇബി ജീവനക്കാർ രണ്ടാൾക്കും മൊബൈൽ വാങ്ങി നൽകാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.

ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ എംഎൽഎ വി ജോയ്, വി പി രാജീവൻ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു. കെഎസ്ഇബി പാരിപ്പള്ളി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിനു ശങ്കർ, സൂപ്രണ്ട് ബീന റാണി, സബ് എഞ്ചിനീയർ, സുജിത്ത്, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സുനിൽ, സ്കൂളിലെ ഓൺലൈൻ പഠനം നോഡൽ ഓഫീസർ സിനു സാർ എസ് എം സി ചെയർമാൻ സജീവ്, ഓവർസിയർ മാരായ ,നാസർ, ബത്താസർ, രതീബ്, ശ്രീകുമാർ,ക്യാഷ്യർ രാധിക, രഷ്മ, ലൈൻമാൻ മിഥുൻ, ജയകുമാർ, സുനിൽ, ഷിബു, സനൽ, ശ്രീകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അശ്വതിയുടെ അമ്മ ഉഷ,ബിജിത്തിന്റെ അച്ഛൻ മണികണ്ഠൻ എന്നിവർ എം എൽ എ യിൽ നിന്നും മൊബൈൽഫോൺ ഏറ്റുവാങ്ങുന്നു കെഎസ്ഇബി പാരിപ്പള്ളി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിനു ശങ്കർ സൂപ്രണ്ട് ബീനാ റാണി എന്നിവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here