വർക്കല: വർക്കലയിൽ പുതിയതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്ക്കാരത്തിന്റെ ഭാഗമായി ട്രാഫിക്ക് എൻഫോഴ്സ്മെന്റ് വാഹനം വർക്കല എം എൽ എ അഡ്വ: വി ജോയ് ഫ്ലാഗ് ഓഫ് ചെയ്തു. മൈതാനം, പുത്തൻചന്ത, റെയിൽവേ സ്റ്റേഷൻ പാപനാശനം, തുടങ്ങിയ പ്രദേശങ്ങളിൽ ട്രാഫിക് പോലീസിന്റെ സേവനം കൂടുതലായി ഏർപ്പെടുത്തുകയും, തീരദേശ മേഖലകളിലും ടുറിസം മേഖലകളിലും പോലീസിന്റെ സാനിധ്യം വർധിപ്പിക്കുന്നതിനായി ട്രാഫിക്ക് പോലീസിന്റെ സേവനം കൂടുതലായി ഉപയോഗിക്കും.

ട്രാഫിക്ക് എൻഫോഴ്സ്മെന്റ് ഓഫീസും ഡിവൈഎസ്പി ഓഫീസും ചേർന്ന്, പോലീസ് സ്റ്റേഷനിൽ നടന്ന ലളിതമായ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി, ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്‌പെക്ടർ ശരത്, കൗൺസിലർ നിതിൻ എസ് നായർ, ജയപ്രസാദ് തുടങ്ങിയാൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here