Vismaya News
Connect with us

Hi, what are you looking for?

GULF

അടച്ചിട്ട സ്​ഥലങ്ങളിലെ കൊറോണ വൈറസ് വ്യാപനം തടയാൻ പുതിയ സാങ്കേതികവിദ്യ

ദോഹ: കെട്ടിടങ്ങൾ, ഷോപ്പിങ് ​മാളുകൾ, ഓഫിസുകൾ അടച്ചിട്ട സ്​ഥലങ്ങളിലെ കൊറോണ വൈറസ് വ്യാപനം തടയാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഖത്തർ. അന്തരീക്ഷത്തിൽ വ്യാപിക്കാനിടയുള്ള വായുവിലെ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും പൂർണമായും നിർജീവമാക്കാൻ സാധിക്കുന്ന ലോകത്തിലെ ആദ്യ ഉപകരണമാണിതെന്ന്​ നിർമാതാക്കൾ അവകാശപ്പെട്ടു.

പ്രമുഖ ഇന്ത്യൻ ശാസ്​ത്രജ്ഞനായ ഡോ.രാജ വിജയകുമാറാണ് ഈ സാങ്കേതികവിദ്യ കണ്ടെത്തിയത്. അൽ മാജിദ് ഹോൾഡിങ്​ ഗ്രൂപ്പിൻെറ സഹോദര സ്​ഥാപനമായ അൽ മാജിദ് മെഡിടെക് ‘സ്​കാലീൻ ഷൈകൊകാൻ’ എന്ന പേരിലുള്ള ഉപകരണം വികസിപ്പിച്ചെടുത്തത്. ഡെവ്ജിയോ-മിറ്റെർ ഗ്രൂപ്പുമായി ചേർന്നാണ് അൽ മാജിദ് മെഡിടെക് ഉപകരണം അവതരിപ്പിക്കുന്നത്.

അടച്ചിട്ട ഇടങ്ങളിലുള്ള കൊറോണ വൈറസിനെയും ഇൻഫ്ലുവൻസ വൈറസിനെയും 99.994 ശതമാനം നിർവീര്യമാക്കാൻ സ്​കാലീൻ ഷൈകൊകാൻ ഉപകരണത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൊറോണ വൈറസിനെയും അതിൻെറ വകഭേദങ്ങളെയും നശിപ്പിക്കാൻ തക്ക ശേഷിയുള്ളതാണ് ഉപകരണമെന്നും കമ്പനി വ്യക്തമാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...