Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊല്ലത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ: ഭർത്താവിനെതിരെ പരാതിനൽകി കുടുംബം

കൊല്ലം: വിളക്കുടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ. ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് കുടുംബം എസ് പിയ്ക്ക് പരാതി നൽകി. സ്ത്രീധനത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. റെയിൽവെ ഉദ്യോഗസ്ഥനായ ജോമോൻ്റെ ഭാര്യ ജയയെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജയയും ഭർത്താവും ഭർതൃമാതാവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സമീപവാസികൾ പറയുന്നത്. സംഭവ ദിവസവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു. ഏറെ നേരം കഴിഞ്ഞും കുളിമുറിയിൽ നിന്നും ജയ പുറത്തിറങ്ങാതിരുന്നതോടെ കുട്ടികൾ ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ എത്തി വാതിൽ തകർത്ത് നോക്കിയപ്പോൾ ജയയെ ബോധരഹിതയായ് കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജയയുടെ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതോടെ ജോമോനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...