ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലക്നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കല്യാണ്‍സിംഗ് കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ നാലിനാണ് കല്യാണ്‍സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില ഇടക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ വഷളാവുകയായിരുന്നു. 89 കാരനായ കല്യാണ്‍സിംഗ് രാജസ്ഥാന്‍ ഗവര്‍ണ്ണറായും സേവനമനുഷ്ഠിച്ചുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര് കല്യാണ്‍സിംഗിന്‍റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍സിംഗിനെ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here