Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കൊല്ലത്ത് മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: എൻജിൻ ഇളകിത്തെറിച്ച് റോഡിലേക്ക് വീണു

കൊല്ലം: കൊല്ലത്ത് മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറിന്റെ എൻജിൻ ഇളകിത്തെറിച്ച് റോഡിലേക്ക് വീണു. കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലം ആരംഭിക്കുന്ന ഭാഗത്തായിരുന്നു അപകടം. കാവനാടു നിന്നു കൊട്ടിയം ഭാഗത്തേക്കു പോയ കാർ എതിരെ വന്ന രണ്ട് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്നു. കാവനാട് ഭാഗത്തു നിന്നു വന്ന കാറിന്റെ എൻജിനാണ് ഇളകിത്തെറിച്ച് റോഡിലേക്ക് വീണത്. ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പട്രോളിങ് പൊലീസ് സംഘവുമാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന കുട്ടിയടക്കം കാർ യാത്രികർക്ക് സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തെ തുടർന്ന് ബൈപാസിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊല്ലത്തു നിന്നെത്തിയ അഗ്നിരക്ഷാ സംഘവും പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട കാറുകൾ നീക്കം ചെയ്‍ത് ഗതാഗതം പുന:സ്ഥാപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...