ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായ മീരാബായ് ചാനുവിനെ ഇനി മണിപ്പൂർ പോലീസിൽ കാണാം. പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി മീരാബായിയെ നിയമിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങ്ങ് വിക്തമാക്കി. സമ്മാനമായി ഒരു കോടി രൂപയും ബിരെൻ സിങ്ങ് പ്രഖ്യാപിച്ചു.
ടോക്യോ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ വെള്ളി നേടി മീരാബായ് ചരിത്രമെഴുതിയിരുന്നു. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആന്റ് ജെർക്കിൽ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് ഉയർത്തിയത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വാഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.
You must be logged in to post a comment Login