Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച: ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു

പാലക്കാട് : പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് ഏഴു കിലോയിലധികം സ്വര്‍ണവും പണവും കവര്‍ന്നു. മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.

ഇന്നു രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. പണയം വെച്ച് ഏഴര കിലോ സ്വര്‍ണവും 18,000 രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ സ്‌ട്രോങ് റൂം തകര്‍ത്തത്.

സിസിടിവിയുടെ വയര്‍ മുറിച്ച നിലയിലാണ്. സിസിടിവിയുടെ മെമ്മറി കാര്‍ഡും മോഷണം പോയതായി സൂചന. രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...