Connect with us

Hi, what are you looking for?

KERALA NEWS

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം മുതിർന്ന നേതാക്കൾക്ക് എതിരേ നടപടിയുണ്ടാകുമെന്ന് സൂചന

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തിരുത്തൽ നടപടികൾക്ക് ഒരുങ്ങി സി.പി.എം. തട്ടിപ്പിൽ മുതിർന്ന നേതാക്കൾക്ക് എതിരേ നടപടിയുണ്ടാകുമെന്നും സൂചന. കടുത്ത ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നത്.

കരുവന്നൂർ സഹകരണ ബാങ്കിന്റെ വായപ്തട്ടിപ്പ് വിവരങ്ങളടങ്ങിയ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടും അന്നത്തെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായ ബേബി ജോണിന് കാര്യമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.

ബേബി ജോൺ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മീഷൻ അംഗം പി.കെ ബിജുവിനും വീഴ്ച പറ്റി. നേതാക്കൾക്കെതിരേ കടുത്ത വിമർശനമാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. കരുവന്നൂരിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടിട്ടും അന്നത്തെ സഹകരണ മന്ത്രി എ.സി.മൊയ്തീൻ നിശ്ബദനായിരുന്നു.

സഹകരണ മന്ത്രാലയ രൂപീകരണത്തിൽ കേന്ദ്രസർക്കാരിനെതിരേ സമരം ചെയ്യാൻ പോലും കഴിയാത്ത വിധത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് സി.പി.എം. എല്ലാം അറിയാമായിരുന്ന പി.കെ.ബിജു, ബേബി ജോൺ, എ.സി.മൊയ്തീൻ എന്നീ നേതാക്കൾക്ക് എതിരേ നടപടിയുണ്ടാകും.

സംസ്ഥാന ഘടകം തൃശൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ചർച്ചയ്ക്ക് എടുക്കുമ്പോൾ നേതാക്കൾക്ക് എതിരായ വിഷയങ്ങൾ ചർച്ച ചെയ്യും. പലയിടങ്ങളിലും സഹകരണ ബാങ്ക് തട്ടിപ്പുകൾ നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...