രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്.97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.ഇതില്‍ 131 മരണം കേരളത്തില്‍നിന്നുള്ളതാണ്
അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു.രോഗവ്യാപനം കുറയാതെ നില്ക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക.
നിലവില്‍ രാജ്യത്ത് 4,03,840 സജീവ കേസുകളാണുള്ളത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നത്..
You must be logged in to post a comment Login