Vismaya News
Connect with us

Hi, what are you looking for?

EDUCATION

കുട്ടികളെ കെണിയിലാക്കുന്ന സംഘങ്ങള്‍ വിലസുന്നു, പെണ്‍കുട്ടികള്‍ സൂക്ഷിക്കണം, മുന്നറിയിപ്പുമായി പൊലീസ്

ഓണ്‍ലെെൻ ഗ്രൂപ്പുകളില്‍ നിന്നും സാമൂഹികമാധ്യമങ്ങളില്‍ നിന്നും നമ്പരുകള്‍ ശേഖരിച്ച് കുട്ടികളെ കെണിയിലാക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നു.ഓണ്‍ലെെൻ ക്ലാസുകള്‍ക്കായി കുട്ടികള്‍ക്ക് മൊബെെല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ അതിന്റെ ഉപയോഗം രക്ഷിതാക്കള്‍ കൂടി ശ്രദ്ധിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്. മരണമുറി, അറയ്ക്കൽ തറവാട് എന്നീ പേരുകളിലെ വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി അശ്ലീല ചർച്ചകളും ദൃശ്യങ്ങളും പങ്കുന്നുണ്ട്. ഗ്രൂപ്പുകളിലേക്ക് പെൺകുട്ടികളുടെ നമ്പരുകൾ ചേർത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകൾ വിവിധ ഗ്രൂപ്പുകൾക്കും സംഘം കൈമാറും. ഈ നമ്പരുകൾ വഴി പെൺകുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങൾ ഇരയാക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നല്‍കി. പരമാവധി കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...