Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

‘മെയ്‍ഡ് ഇൻ ക്യാരവാൻ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് പുറത്തിറക്കി. ‘മെയ്‍ഡ് ഇൻ ക്യാരവാൻ’ എന്നാണ് സിനിമയ്‍ക്ക് പേര് നൽകിയിരിക്കുന്നത്. കൊവിഡ് കാലത്ത് പൂർണ്ണമായും ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും ഏറെ ഹൃദയസ്‍പർശിയാണ്, സിനിമാ പ്രേമികൾ ഇരുകൈയും നീട്ടി ഏറ്റെടുത്തവയാണ് പലതും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ പുരോഗമിക്കുന്നു. ഒക്ടോബർ അവസാനത്തോടെ ചിത്രം റിലീസിനെത്തുമെന്ന് പ്രവർത്തകർ അറിയിച്ചു. പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...