Connect with us

Hi, what are you looking for?

LATEST NEWS

ആറ്റിങ്ങൽ നഗരസഭാ തല ഓണക്കിറ്റ് വിതരണം; ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉത്‌ഘാടനം നിർവഹിച്ചു

ആറ്റിങ്ങൽ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണകിറ്റിന്റെ വിതരണം പൊതുവിതരണ കേന്ദ്രങ്ങൾ മുഖേന ആരംഭിച്ചു. പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. മഞ്ഞകാർഡുടമകൾക്കാന് ആദ്യ ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുന്നത്. തുടർന്ന് പിങ്ക്, നീല, വെള്ള എന്നീ കാർഡ് ഗുണഭോക്താക്കൾക്കും കിറ്റുകൾ നൽകും. ഒരോ കിറ്റും 15 തരം ഉൽപ്പന്നങ്ങളും 1 തുണി സഞ്ചിയും ഉൾപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണ കിറ്റിൽ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ, പയർ പരിപ്പ് കടല വർഗ്ഗങ്ങൾ, ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, മസാലപൊടികൾ, ഉപ്പ് എന്നിവക്ക് പുറമെ ഓണം സ്പെഷ്യലായി ശർക്കരവരട്ടി, നെയ്യ്, ഏലക്ക, അണ്ടിപ്പരിപ്പ്, ഉണക്കലരി എന്നിവയും സർക്കാർ ലഭ്യമാക്കുന്നുണ്ട് . 670 രൂപ വില വരുന്ന കിറ്റാണ് തികച്ചും സൗജന്യമായി പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...