മണി ഹെയ്സ്റ്റ് സീസൺ 5 ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനും റിലീസ് ചെയ്യും. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണിൽനിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പ്രൊഫസറെ പിടികൂടിയ അലിസീയ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയായിരുന്നു 4-ാമത്തെ സീസൺ അവസാനിച്ചത്. സീരീസിലെ ഏറ്റവും സംഘർഷ ഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തുന്നതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
You must be logged in to post a comment Login