Vismaya News
Connect with us

Hi, what are you looking for?

GULF

വാക്‌സിനെടുക്കാത്തവർക്ക് തൊഴിൽ ചെയ്യാനാകില്ല; നിർബന്ധിത അവധി നൽകുമെന്ന് സൗദി

സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവരെ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല. കൂടാതെ നിർബന്ധിത അവധിയും എടുപ്പിക്കും. പൊതുസ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യണമെങ്കിൽ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. ഇനിയും വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ വാക്‌സിനേഷൻ നൽകാനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.പൂർണ വാക്‌സിൻ സ്വീകരിച്ച വിവരം ട്രാക്കിങ് ആപ്ലിക്കേഷനായ തവക്കൽനയിൽ രേഖപ്പെടുത്തിയിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.വാക്‌സിനെടുക്കാത്തവർക്ക് തൊഴിലിടങ്ങളിൽ പ്രവേശിക്കാതെ വീട്ടിലിരുന്ന് ജോലി ചെയ്യാം. ഓഗസ്റ്റ് 9 തിങ്കളാഴ്ച വരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. അതിനുള്ളിൽ വാക്‌സിൻ എടുത്തില്ലെങ്കിൽ തൊഴിലാളികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കണം. ഇത് വാർഷികാവധിയായി കണക്കാക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...