അല്ലു അർജുൻ നായക കഥാപാത്രം അവതരിപ്പിക്കുന്ന പുഷ്പ എന്ന ചിത്രത്തിന്റേതായി ലീക്കായ ഒരു വിഡീയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് ലുങ്കിയുടുത്ത് മാസ്സ് ലുക്കിൽ നടന്ന് വരുന്നതും എതിരാളിയ തല്ലുന്നുന്നതുമായ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഒട്ടേറെ പേർ പങ്കുവെച്ച ദൃശ്യങ്ങൾ പിന്നീട് ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം
ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്.
രണ്ട് ഭാഗങ്ങളായിഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബറിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തും എന്നാണ് റിപോർട്ടുകൾ
You must be logged in to post a comment Login