Vismaya News
Connect with us

Hi, what are you looking for?

NEWS

സഭ അധോലോകമോ…?ക്രിസ്തീയത ചുഴിക്കയമോ…

അനന്തമായ് നീണ്ടുപോകുന്ന ക്രിമിനൽ സ്വഭാവമുള്ള സഭക്കകത്തെ ദാരുണ സംഭവങ്ങൾ എന്തുകൊണ്ട് സഭാ കോടതികൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കുന്നില്ല….?
സഭയിലെ പ്രശ്നങ്ങൾ കാനോനിക്കൽ നിയമപരിധിയിൽ ആണെന്ന് പറയുകയും, മനുഷ്യാവകാശ ദ്വംസന സ്വഭാവമുള്ള ഉത്തരം പ്രശ്നങ്ങൾക്ക് നേരെ സഭയും, സഭാ അധികാരികളും, സഭാ നിയമസംവിധാനങ്ങളും, പുറംതിരിഞ്ഞ് നിൽക്കുകയും ചെയ്യുമ്പോൾ സാധാരണക്കാരായ അൽമായർക്ക് എങ്ങനെ നീതി കിട്ടും…..?
അല്ലെങ്കിൽ അവർ നീതിക്കായി ആരെ,
ആശ്രയിക്കണം….?
അതല്ല,ആത്മീയതയും, മാനുഷിക നീതിയും രണ്ട് തലങ്ങൾ ആണെന്നും, അത് സഭക്കകത്ത് ഒരിക്കലും ഒത്തുപോവാത്തതാണെന്നും ആണോ മെത്രാൻമാരും, കർദ്ധിനാളും, പറയാതെ പറയുന്നത്.
അഴിച്ച് വിട്ട കാളകൂറ്റൻമാരെ പോലെ അനേക ജീവിതങ്ങൾ ചവിട്ടിമെതിച്ച് കുതിച്ച് ചാടാൻ ഏത് തരം ആത്മീയ ലൈസൻസ് ആണ് മാർപാപ്പ നിങ്ങൾക്ക് നൽകിയട്ടുള്ളത്.
സഭയുടെ സ്വത്ത് വിഹിതത്തിൽ നിന്ന് ഉന്നത പഠനം നടത്തി രഹസ്യമായി സകല അസ്സൻമാർഗ്ഗിക വഴികളിലും ചരിക്കുന്ന വൈദികരേയും, കന്യാസത്രീകളേയും കയ്യോടെ പിടികൂടിയാൽ പോലും നാണമില്ലാതെ സഭാനേതൃത്വം അവരെ സംരക്ഷിക്കുന്നതിന്റെ ഔചിത്യം മാണ് വിശ്വാസികൾ അന്വേക്ഷിക്കുന്നത്.
കുമ്പസാരം പാപമോചന കൂദാശ ആണെന്നും അത് ഏറ്റ് പറയേണ്ടത് വൈദികരുടെ അടുക്കൽ ആണെന്നും മരം കൊണ്ടും, ഇരുമ്പു കൊണ്ടും മനുഷ്യനിർമ്മിതമായ ഒരു വസ്തുവിനെ പരിശുദ്ധ കുമ്പസാര കൂടെന്ന വിവേചനത്തിനപ്പുറത്തെ പരിവേഷം നൽകി വൃത്തികെട്ട ഒരു സംബ്രദായത്തിലൂടെ വ്യക്തി ജീവിതങ്ങളിലേക്ക് ഒളിഞ്ഞ് നോക്കി ഇക്കിളി പൂണ്ട് ഞെളിപിരി കൊള്ളുന്ന വൈദികശ്രേഷ്ടരുടെ പാതിരാക്ക് ഇരപിടിക്കാൻ ഇറങ്ങുന്ന കുറുക്കന്റെ കൗശലത്തെയാണ് നമ്മൾ വിശ്വസികൾ തിരിച്ചറിയപെടേണ്ടത്.
ശ്രേഷ്ടമായ പരിശുദ്ധ കുമ്പസാരത്തിന്റെ
പാവനത ആരാണ് കളഞ്ഞത്….?

ആരാണ് പൗരോഹിത്യത്തിന്റെ വില കെടുത്തിയത്….?

ആരാണ് സന്യാസം ഇറച്ചി കച്ചവടം ആക്കിയത്….?

ആരാണ് സന്യാസ അന്തപുരങ്ങളിലും, അരമനകളിലും നെറികേടിന്റെ ആരാധന ആരംഭിച്ചത്…?

കറുത്ത മനസോടെ കുർബാന അർപ്പിക്കാൻ എങ്ങനെ ഇവർക്ക് ധൈര്യം വരുന്നു…?

കഴുത്ത് ഞെരിച്ചും തലക്കടിച്ചും കൊന്നതിന്റേയും,
പിടിച്ച് പറിച്ച് പെൺകന്യാസ്ത്രീ മാരുടെ മാനം കവർന്നതിന്റേയും, കൂട്ടികൊടുത്തതിന്റേയും പാപം ഇവർ എവിടെ കുമ്പസാരിച്ച് തീർക്കും….?

എന്ത് പ്രാശ്ചിത്വം ചെയ്യും….?

ഏത് രീതിയിൽ പശ്ചാത്തപിക്കും…?

ഒരു വേള ജൻമംകൊണ്ട കുടുംബത്തിലെ തന്തയേയും, തള്ളയേയും, ഓർക്കുക നിങ്ങൾ.
ഏത് രീതിയിൽ പിതൃത്വം മറന്ന് പ്രവർത്തിച്ചാലും ആത്മീയ മൂടുപടത്തിന്റെ സംരക്ഷണവും,P R O മാരുടെ പൊള്ളയായ വാക്ക്ചാതുര്യവും കൊണ്ട് എത്ര തേച്ച് മിനുക്കി പോളിഷ് ചെയ്തെടുത്താലും തൊട്ടിത്തരം തൊട്ടിത്തരം അല്ലാതാവുന്നില്ല സന്യസ്ഥരേ…
നിങ്ങളുടെ ഈ പോക്ക് എങ്ങോട്ടാണ് സഭയെ ഉദ്ധരിക്കാനാണോ അതോ സ്വയം….. ഉദ്ധാരണത്തിനോ…?
എന്തായാലും, കാലങ്ങളായി പൊതിഞ്ഞ് വച്ചതും, ഒളിച്ച് വച്ചതും, പൂഴ്ത്തിവച്ചതും വെറും പൊള്ളയാണന്ന് നിങ്ങൾ പ്രവർത്തിയിലൂടെ വിളിച്ച് പറയുകയാണ്.
അതിന് നന്ദിയുണ്ട് ഒരുതരം സൈക്കോ പേഴ്സണാൽറ്റി പോലെ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത മദയാനയെ പോലെ മദിച്ച് സ്വയം നഗ്നനാവുന്നതിൽ.
അത് ദൈവം ഒരുക്കിയ കാലത്തിന്റെ ഒരു കാവ്യനീതിയാണ്. സ്നേഹം പൊട്ടിയൊഴുകി നിയന്ത്രണമില്ലാതെ സ്വയം വെളിവാക്കപ്പെടുന്നത്.
വിയർക്കാത്തതിന്റേയും, വിശപ്പറിയാത്തതിന്റേയും,
അഹങ്കാരം മാണ് അന്യന്റെ പെണ്ണിനോടുള്ള നിന്റെയൊക്കെ തൃഷ്ണ.
ഒരുങ്ങി കഴിഞ്ഞു. അണിയറയിൽ നിന്റെ മദം പൊട്ടിയ ചിന്തകൾക്ക് തോട്ടി ഉയർത്തി നിയന്ത്രിക്കാൻ ഒരു ജനത.

പൂർവ്വസൂരികളായി ജീവിച്ച് സഹന വഴിത്താരയിൽ എങ്ങുമെത്താതെ പൊലിഞ്ഞു പോയ നല്ല വൈദികരും, നിസ്സഹായകരായി ജീവിതം കർത്താവിന് വേണ്ടി ഉഴിഞ്ഞ് വച്ച്, കാപാലികകഴുകൻമാരായ വൈദികരുടെ ലൈംഗീക അടിമകളാകാതെ മരണപെട്ടവരും നല്ല സന്യസ്ഥർ ക്ഷമിക്കുക.
ഉണരാൻ വൈകിയ ദൈവമക്കളെ ഇനിയെങ്കിലും ഉണരുക….
പ്രവർത്തിക്കുക, പ്രതികരിക്കുക,
നിങ്ങളുടെ വ്യക്തിത്വം പണയപെടുത്താതെ. നട്ടെല്ലുള്ള വ്യക്തികളാകുക
ആത്മീയ അടിമത്വം തുലയട്ടെ.
ബിന്റൊ കെ ജോസ്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...