Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഇന്ത്യയിൽ വീണ്ടും കോവിഡ് വ്യാപനം

ഡൽഹി :പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രതിവാരകേസുകൾ ഉയർന്നു, കൊവിഡ് പരിശോധന നിരക്കിൽ കേരളമാണ് രാജ്യത്തു രോകവ്യാപനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.ദില്ലി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്.

കൊവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കക്കിടയിലാണ് രാജ്യത്തു ഇപ്പോൾ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കിൽ വർദ്ധനവ് .
കേരളത്തിന് പുറമെ ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ദില്ലി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഇപ്പോൾ വെല്ലുവിളിയായി മാറിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണവും വളരെ കൂടുതലാണ്. അതേസമയം, രാജ്യത്ത് ഒരു ദിവസത്തിനിടെ 30549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 422 പേർ മരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്.

അതേ സമയം വിദേശ വാക്സീനുകളായ മൊഡേണ ഫൈസർ, ജോൺസൺ ആൻറ് ജോൺസൺ എന്നിവയുടെ ഇറക്കുമതി സംബന്ധിച്ച പ്രശ്നങ്ങൾ രാജ്യത്തെ വാകസിനേഷൻ വേഗതയെ ബാധിക്കില്ലെന്ന് കേന്ദ്രത്തിൻറെ വാക്സീൻ സമിതി അംഗമായ എൻ.കെ അറോറ പറഞ്ഞു. വിദേശ വാക്സീനുകൾ കൂടുതൽ ഡോസ് നൽകാൻ തയ്യാറായാൽ വാക്സീൻ കരാറിലെ നഷ്ടപരിഹാര നിബന്ധന നീക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജോൺസൺ ആൻറ് ജോൺസൺ വാക്സിൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിൻവലിച്ചിരുന്നു.അനുമതി ലഭിച്ച മോഡേണ ഇതുവരെ ഇറക്കുമതി നടപടികൾ തുടങ്ങിയിട്ടില്ല. ഫൈസർ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ല. എന്നാൽ ഡിസംബറിന് മുമ്പ് 135 കോടി ഡോസ് നൽകാനുള്ള കേന്ദ്രത്തിൻറെ പദ്ധതിയെ ഇതു ബാധിക്കില്ല എന്നാണ് എൻ കെ അറോറ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...