ആറ്റിങ്ങൽ: കച്ചേരിനടയിൽ പ്രവർത്തിക്കുന്ന ചില്ലീസ് ഫാമിലി റെസ്റ്റോറന്റിൽ നിന്ന് മലിന ജലം പൊതു നിരത്തിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തത്തി പരിശോധന നടത്തി.സ്ഥാപനത്തിൽ നിന്ന് അതീവ ദുർഗന്ധം വമിക്കുന്ന മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നത് മൂലം സമീപ പ്രദേശത്തെ സ്ഥാപനങ്ങളും വഴിയാത്രികരും ഏറെ ബുദ്ധിമുട്ടിലാണ്.
മലിനജല നിർമ്മാർജന സംവിധാനം ശരിയാകുന്നതു വരെ സ്ഥാപനം അടച്ചിടാൻ നഗരം സഭ അധികൃതർ നിർദ്ദേശം നൽകി. ഇത്തരം പരാതികൾ ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാറിന്റെ നിർദ്ദേശപ്രകാരം ജൂനിയർ ഇൻസ്പെക്ടർമാരായ എ.എൽ.ഹാസ്മി, എൽ.എസ്. ഷെൻസി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
You must be logged in to post a comment Login