Connect with us

Hi, what are you looking for?

GULF

യാത്രാ വിലക്ക് നീങ്ങിയതോടെ യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 70 ശതമാനം വര്‍ധനവ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയാണ് വര്‍ധനവ് ഉണ്ടായത്.
ദുബായിലേക്ക് ന്യൂഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് വില 40,000 രൂപയായിരുന്നത് 70,000 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് 13,000 മുതല്‍ 30,000 രൂപ വരെയാണ് വര്‍ധിച്ചത്. യുഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 40,000 രൂപയാണ്. എയര്‍ ഇന്ത്യ എകസ്പ്രസില്‍ എക്കണോമി ക്ലാസ് ടിക്കറ്റിന് 39,811 രൂപയാണ് നിരക്ക്. എയര്‍ അറേബ്യയില്‍ ഇത് 40,845 രൂപയും ഇന്‍ഡിഗോയില്‍ 41,868 രൂപയുമാണ് ടിക്കറ്റ് വില. ഗോഫസ്റ്റിലാണ് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതല്‍, 42,320 രൂപ. സ്‌പൈസ് ജെറ്റ് 40,454 രൂപ, വിസ്ഥാര 41,560 രൂപ എന്നിങ്ങനെയാണ് മറ്റ് വിമാനങ്ങളിലെ നിരക്ക്.

യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സിനും ഇത്തിഹാദിനും യഥാക്രമം 52,364 രൂപയും 53,874 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് 50 വിമാനങ്ങളാണ് ദുബായിലേക്ക് സര്‍വീസ് നടത്തുന്നത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് വിമാന സര്‍വീസുകളുടെ എണ്ണം മുന്നൂറിന് മുകളിലായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...