Vismaya News
Connect with us

Hi, what are you looking for?

Automobile

കേരളത്തിൽ ഇലക്ട്രിക് കാറുകൾ തരംഗമായിട്ടും, റജിസ്ട്രേഷനിൽ രാജ്യത്ത് രണ്ടാമത്

തിരുവനന്തപുരം∙ ഇന്ധനവില കത്തി‍ക്കയറുമ്പോൾ രാജ്യത്ത് വൈദ്യുത കാർ (ഇവി) ‍റജിസ്ട്രേഷനിൽ കേരളം രണ്ടാമതെത്തി. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. വൈദ്യുതി ഉപയോഗിച്ചുള്ള മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ ‍റജിസ്റ്റർ ചെയ്യുന്നതും കൂടി. മഹാരാഷ്ട്രയിൽ ഈ വർഷം ഇതുവരെ 1327 വൈദ്യുത കാറുകളാണു റജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഇത് 878 ആയി. ഡൽഹി– 836, കർണാടക–689, ഗുജറാത്ത്–318 എന്നിവ തൊട്ടുപിന്നിലുണ്ട്. രാജ്യത്ത്, കഴിഞ്ഞ 2 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ‍റജിസ്റ്റർ ചെയ്തതും ഈ അഞ്ചു സംസ്ഥാനങ്ങൾ തന്നെ. മുച്ചക്ര വാഹന റജിസ്ട്രേഷനിൽ ഡൽഹിയാണ് ഒന്നാമത്(8060). വൈദ്യുത ഇരുചക്ര വാഹനങ്ങൾ കൂടുതലായി ‍റജിസ്റ്റർ ചെയ്തതു കർണാടകയിൽ (14209).

സംസ്ഥാനത്തു സർക്കാർ വകുപ്പുകൾ ഡീസൽ, പെട്രോൾ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനു പകരം അ‍നെർട്ട് വഴി വൈദ്യുത കാറുകൾ പാട്ട വ്യവസ്ഥയിൽ എടുക്കണമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. തുടർന്നു 16 സർക്കാർ വകുപ്പുകളിൽ 120 പുതിയ വൈദ്യുത കാറുകൾ നൽകി പ്രവർത്തനക്ഷമത വിലയിരുത്തിയിരുന്നു. ഇതും ‍റജിസ്ട്രേഷൻ കൂടാൻ വഴിയൊരുക്കി.
ദീർഘദൂര യാത്ര ചെയ്യുമ്പോൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ കുറവാണ് ഇലക്ട്രിക് കാറുകൾ ഉപയോഗിക്കു‍മ്പോഴുള്ള പോരായ്മ. ഇതു പരിഹരിക്കാൻ കെഎസ്ഇബി, അനെർട്ട് എന്നിവ വഴി പദ്ധതികൾ നടപ്പാക്കി വരികയാണ്. നിലവിൽ സർക്കാർ തലത്തിൽ 14 ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കി. 100 ചാർജിങ് സ്റ്റേഷനുകൾ കൂടി തുടങ്ങാനും തീരുമാനിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...