Vismaya News
Connect with us

Hi, what are you looking for?

NEWS

മാരുതിയുടെ കാറുകൾ പരിശോധിക്കുന്നു

മോട്ടോർ ജനറേറ്റർ യൂണിറ്റിൽ തകരാർ സംശയിച്ച് രാജ്യത്തെ പ്രധാന വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) 1,81,754 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നു. സിയാസ്, എർട്ടിഗ, വിറ്റാര ബ്രേസ, എസ് ക്രോസ്, എക്സ് എൽ സിക്സ് എന്നീ മോഡലുകളുടെ പെട്രോൾ വകഭേദങ്ങളിലാണ് നിർമാണ തകരാർ സംശയിക്കുന്നത്. 2018 മാർച്ച് നാലിനും 2020 ഒക്ടോബർ 27നുമിടയ്ക്കു നിർമിച്ച വാഹനങ്ങൾക്കാണു പരിശോധന ആവശ്യമുള്ളതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ നിർമാതാക്കളെ മാരുതി സുസുക്കിയുടെ അംഗീകൃത വർക്ഷോപ്പുകൾ വിവരം അറിയിക്കും. തുടർന്ന് വാഹനം വർക്ഷോപ്പിലെത്തിച്ചാൽ തകരാറുള്ള ഭാഗം സൗജന്യമായി മാറ്റി നൽകുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം.
നവംബർ ആദ്യ ആഴ്ച മുതലാവും വാഹന പരിശോധനയും തകരാർ പരിഹരിക്കലും ആരംഭിക്കുകയെന്നും കമ്പനി വെളിപ്പെടുത്തി. നിർദിഷ്ട പരിശോധന പൂർത്തിയാവും വരെ വെള്ളക്കെട്ടുള്ള മേഖലകളിൽ ഈ വാഹനങ്ങൾ ഓടിക്കുന്നതും ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഘടകങ്ങളിൽ നേരിട്ടു വെള്ളം വീഴുന്നതും ഒഴിവാക്കണമെന്നും കമ്പനി നിർദേശിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...