Vismaya News
Connect with us

Hi, what are you looking for?

Automobile

സൈറ്റ് ചതിച്ച ചതി ;ഓല സ്കൂട്ടർ വിൽപ്പന 15 മുതൽ

ആദായ നികുതി വകുപ്പിനെ മാത്രമല്ല വൈദ്യുത ഇരുചക്രവാഹ നിർമാതാക്കളായ ഓല ഇലക്ട്രിക്കിനെയും വെബ്സൈറ്റ് തകരാർ ‘ചതിച്ചു’. ഓൺലൈൻ വ്യവസ്ഥയിൽ ബുധനാഴ്ച മുതൽ ഇ സ്കൂട്ടറുകളായ ‘എസ് വണ്ണി’ന്റെയും ‘എസ് വൺ പ്രോ’യുടെയും വിൽപ്പന ആരംഭിക്കാനായിരുന്നു ഓല ഇലക്ട്രിക്കിന്റെ പദ്ധതി; എന്നാൽ സാങ്കേതിക തകരാറുകൾ വഴി മുടക്കിയതോടെ ഇ സ്കൂട്ടർ വിൽപ്പന ആരംഭിക്കുന്നത് 15നു നീട്ടിയതായി കമ്പനി അറിയിച്ചു.

നിലവിലെ വാഹന റിസർവേഷനും ക്യൂവിലെ സ്ഥാനവുമൊക്കെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം സ്കൂട്ടർ വാങ്ങാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വാഹനം കൈമാറാനുള്ള തീയതികളിലും മാറ്റമില്ല. ഇ സ്കൂട്ടർ അവതരണത്തിനു മുന്നോടിയായി ജൂലൈ മുതൽ തന്നെ ഓല പ്രീലോഞ്ച് ബുക്കിങ്ങിനു തുടക്കം കുറിച്ചിരുന്നു; ആദ്യ 24 മണിക്കൂറിൽ ഒരു ലക്ഷത്തോളം പേരാണ് 499 രൂപ അഡ്വാൻഡ് നൽകി ഇ സ്കൂട്ടർ ബുക്ക് ചെയ്തത്. തുടർന്ന് ഇതിനോടകം ആകെ എത്ര ബുക്കിങ് ലഭിച്ചെന്ന് ഓല വെളിപ്പെടുത്തിയിട്ടില്ല.

പത്ത് നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള സ്കൂട്ടറിനു കരുത്തേകുന്നത് 8.5 കിലോവാട്ട് വൈദ്യുത മോട്ടോറും 3.97 കിലോവാട്ട് അവർ ബാറ്ററി പായ്ക്കും ചേർന്ന പവർ ട്രെയ്നാണ്. 750 വാട്സ് പോർട്ടബ്ൾ ചാർജർ ഉപയോഗിച്ച് ആറു മണിക്കൂറിൽ സ്കൂട്ടറിലെ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാം; ഓല സൂപ്പർ ചാർജർ ഉപയോഗിക്കുന്ന പക്ഷം വെറും 18 മിനിറ്റിൽ ബാറ്ററി 50% ചാർജ് ആവും. ‘എസ് വൺ പ്രോ’യ്ക്ക് ഒറ്റ ചാർജിൽ 181 കിലോമീറ്ററും ‘എസ് വണ്ണി’ന് 120 കിലോമീറ്ററുമാണ് ഓല വാഗ്ദാനം ചെയ്യുന്ന സഞ്ചാര പരിധി(റേഞ്ച്).

കണക്ടിവിറ്റി സാധ്യതയോടെ പൂർണമായും ഡിജിറ്റലായ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ, ക്രൂസ് കൺട്രോൾ, റിവേഴ്സ് മോഡ്, പൂർണ എൽ ഇ ഡി ലൈറ്റിങ്, അതിവേഗ ചാർജിങ് സൗകര്യം എന്നിവയൊക്കെ ഓലയുടെ ഇ സ്കൂട്ടറിലുണ്ട്. സീറ്റിന് താഴെ 50 ലീറ്റർ സംഭരണ സ്ഥലവും ലഭ്യമാണ്.

മൂന്നു റൈഡിങ് മോഡോടെയാണ് ‘എസ് വൺ പ്രോ’ എത്തുന്നത്; നിശ്ചലാവസ്ഥയിൽ നിന്നു വെറും മൂന്നു സെക്കൻഡിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ സ്കൂട്ടറിനാവും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...