Vismaya News
Connect with us

Hi, what are you looking for?

Automobile

നാടോടുമ്പോൾ നടുവേ ഓടാൻ എത്തുന്നു…’ടാറ്റ’ പുതിയ തന്ത്രങ്ങളുമായി..

രാജ്യം നിശബ്‍ദമായ ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം നേടാനുള്ള പദ്ധതിയുടെ ഒരുക്കത്തിലാണ് ടാറ്റാ മോട്ടോഴ്‌സ്. ഇതിന്റെ മുന്നോടിയായി വന്‍ പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത് എന്ന് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു.

2025 ഓടെ 10 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആകെ വില്‍പ്പനയില്‍ ഈ വാഹനങ്ങളുടെ പങ്കാളിത്തം 25 ശതമാനമാക്കി ഉയര്‍ത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്‍നിരയിലുള്ളത് ടാറ്റ മോട്ടേഴ്‌സ് തന്നെയാണ്. 70 ശതമാനത്തോളം പങ്കാളിത്തമാണ് ടാറ്റ മോട്ടോഴ്‌സിനുള്ളത്. മിക്ക കാര്‍ നിര്‍മാതാക്കളും തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പോലും പുറത്തിറക്കാത്ത സമയത്താണ് ടാറ്റ രണ്ടാമത്തെ ഇവിയായ ടിഗോര്‍ പുറത്തിറക്കിയത്. നിലവില്‍ നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയാണ് ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാഹന ശ്രേണിയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സബ് കോംപാക്ട് എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വലിയ എസ്‌യുവികളെ ഈ നിരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വാഹനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും അതിനാല്‍ വലിയ ബാറ്ററി പായ്ക്കുകള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി വില കുറയുമ്പോള്‍, അത് വലിയ എസ്യുവി വിഭാഗങ്ങളിലും അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെക്സോണിലെ സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി പരിഷ്‍കരിച്ച ടിഗോർ ഇവിയെ അടുത്തിടെയാണ് ടാറ്റാ മോട്ടോഴ്‍സ് വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണത്തോടെ ഓഗസ്റ്റ് 31നാണ് പുത്തന്‍ ടിഗോര്‍ ഇവി വിപണിയില്‍ എത്തിയത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. മികച്ച സുരക്ഷയും പുതിയ ടിഗോര്‍ ഇവി വാഗ്‍ദാനം ചെയ്യുന്നു. ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് നേടിയാണ് ടിഗോര്‍ ഇവി സുരക്ഷ തെളിയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...