പാലക്കാട്: ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട സ്വദേശി ബാലന്റെ മകൻ രതീഷ്(39) ആണ് മരിച്ചത്. ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രതീഷ് മദ്യപിച്ച് വീട്ടിലെത്തുകയും, ബഹളം വയ്ക്കുകയുമായിരുന്നു. തര്‍ക്കത്തിനൊടുവിലാണ് പിതാവ് മര്‍ദിച്ചത്. പരിക്കേറ്റ രതീഷിനെ ഉടന്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്. പോസിറ്റീവായിരിക്കെ തന്നെ സ്കൂളിൽനിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ അച്ഛൻ സമ്മതിച്ചില്ല. തുടർന്ന് വീടിനു സമീപത്തെ ആൾ താമസമില്ലാത്ത മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നു.
ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛൻ ബാലനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. കൊടുവാൾ കൊണ്ട് അച്ഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
You must be logged in to post a comment Login