ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഭൂതകാലം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷെയിൻ നിഗം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. നടി രേവതിയും ഷെയിനൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഭൂതകാലം’. രേവതിയുടെയും ഷെയിൻ നിഗത്തിന്റെയും ചിത്രത്തോടെയുള്ള പോസ്റ്റർ ആണ് പുറത്തു വിട്ടത്. ഹൊറർ മൂഡിലെത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും രാഹുൽ സദാശിവനാണ്.
ഷെയിൻ നിഗത്തിന്റെ പ്രൊഡക്ഷൻ ആയ ഷെയിൻ നിഗം ഫിലിംസും, പ്ലാന്റ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണിയും ഷെയിനിന്റെ മാതാവ് സുനില ഹബീബും ചേർന്നാണ്. ഷെയിൻ നിഗം ഫിലിംസിന്റെ ആദ്യ ചിത്രമാണ് ‘ഭൂതകാലം’. ഏലിയൻ സങ്കൽപ്പത്തിലുള്ള വ്യത്യസ്തമായ പ്രമേയവുമായി എത്തിയ നരേൻ ചിത്രം ‘റെഡ് റെയിൻ’ന്റെ സംവിധായകനാണ് രാഹുൽ സദാശിവൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസ്സും ചേർന്നാണ്.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഗാനത്തിന്റെ വരികൾ സംഗീതം എന്നിവ ഒരുക്കിയിരിക്കുന്നത് ഷെയിൻ നിഗമാണ്. എഡിറ്റിംഗ് ഷഫീക് മുഹമ്മദ് അലി. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷെഹനാദ് ജലാൽ. പ്രൊഡക്ഷൻ മനു ജഗത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആർ അൻസാർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി.
You must be logged in to post a comment Login