അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പിൽ കണ്ണമ്മ എന്ന കഥാപാത്രത്തെ നിത്യ മേനോൻ അവതരിപ്പിക്കും. മലയാളത്തിൽ നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തിയത്. ലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയും തെലുങ്കിൽ അവതരിപ്പിക്കുന്നു. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോൻ അഭിനയിക്കുന്നു. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. അയ്യപ്പൻ നായരുടെ കഥാപാത്രം തെലുങ്കിലെത്തുമ്പോൾ ഭീംല നായക് ആകുന്നു. ചിത്രത്തിന്റെ േപരും ഇങ്ങനെ തന്നെ. കോശി കുര്യൻ ഇവിടെ ഡാനിയല്‍ ശേഖറാകുന്നു. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ്. തമന് സംഗീതം. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. ചിത്രം ജനുവരി 12ന് തിയറ്ററുകളിലെത്തും.
2nd Single from #PowerStar #PawanKalyan starrer #BheemlaNayak, #AnthaIshtam to be out on October 15.
— Jyothi Jha (@jyothi_jha) October 5, 2021
The film to hit the screens on Jan 12, 2022.#PSPK pic.twitter.com/SUHkDhkcvn
You must be logged in to post a comment Login