നരെയ്ൻ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം കുറലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഓട്ടിസം ബാധിച്ച കഥാപാത്രത്തെയാണ് ചിത്രത്തിൽ നരെയ്ന് അവതരിപ്പിച്ചിരിക്കുന്നത്. കദ്രീസ് എന്റര്ടെയ്ന്മെന്റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്റേതാണ് ചിത്രത്തിന്റെ രചന.
മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രം അദൃശ്യം, ബര്‍ണേഷ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ഡ്രാമ ‘ഒത്തൈക്ക് ഒത്തൈ’, ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന് ചിത്രം ‘വിക്രം’ എന്നിവയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
You must be logged in to post a comment Login