Tuesday, October 19, 2021
HomeENTERTAINMENTസൈക്കോ ആയി പ്രഭുദേവ; ത്രില്ലടിപ്പിച്ച് ‘ബഗീര’ ട്രെയിലർ

സൈക്കോ ആയി പ്രഭുദേവ; ത്രില്ലടിപ്പിച്ച് ‘ബഗീര’ ട്രെയിലർ

തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറിന്റ റോളിലാണ് പ്രഭുദേവ അഭിനയിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രഭുദേവ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഏഴ് നായികമാരാണുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികാതാരങ്ങള്‍. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രഭുദേവ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍.വി. ഭരതന്‍ ചിത്രം നിർമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments