നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മുടി നീട്ടി വളർത്തിയ താരത്തിന്റെ പുത്തൻ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒട്ടേറെ താരങ്ങളും സംവിധായകരും നിവിന്റെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. യേശു ക്രിസ്തുവിനെ പോലെയുണ്ട് കാണാന്‍ എന്ന രീതിയിലാണ് കൂടുതൽ പ്രതികരണങ്ങളും.
‘എന്റെ കര്‍ത്താവേ’ എന്നാണ് ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ചിത്രം ധനുഷ്കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്.
റാം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്.
You must be logged in to post a comment Login