Vismaya News
Connect with us

Hi, what are you looking for?

NEWS

ഇപ്പോഴും സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്’; തുറന്നടിച്ച് തപ്‌സി

‘മറ്റുള്ള സ്ത്രീകൾ ചൊവ്വയിലേക്ക് പോകനുള്ള തയ്യാറെടുപ്പാണ് എന്നാൽ ഇവിടെ സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്’ എന്ന് നടി പന്നു. വനിതാ കായിക താരങ്ങളുടെ ലിംഗപരിശോധന നടത്തുണ്ടെന്ന വാർത്ത അറിഞ്ഞതിനെ തുടർന്നാണ് തപ്സിയുടെ പ്രതികരണം. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം പറഞ്ഞത്. രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ആണ് സ്ത്രീകളുടെ ലിംഗ പരിശോധനയെ പറ്റി താൻ അറിഞ്ഞതെന്നും വാർത്ത തന്നെ ഞെട്ടിച്ചെന്നും തപ്‌സി പറയുന്നു.

തപ്‌സിയുടെ വാക്കുകൾ

”എല്ലാത്തരം കായിക ഇനങ്ങളെയും ഞാൻ പിന്തുടരാറുണ്ടയിരുന്നു. എന്നാൽ ഇത്തരത്തിൽ അസബന്ധമായ പലതും ഈ മേഖലയിൽ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. കഴിഞ്ഞ ഒളിമ്പിക്‌സിലും നടന്നുവെന്ന് വളരെ ഞെട്ടലോടെയാണ് ഞാൻ മനസിലാക്കിയത്. സിത്രീയെന്ന വ്യക്തിത്വം മനസിലാക്കിയാൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പറ്റൂ എന്ന അവസ്ഥയാണ്. എന്നാൽ ഈ പരിശോധന സ്ത്രീകൾക്ക് മാത്രമാണ് ബാധകം. മറ്റുള്ളവർ ചെവ്വയിലേക്ക് വരെ പോകാനുള്ള തയ്യാറെടുപ്പാണ് എന്നാൽ ഇവിടെയോ.” ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാനാഗ്രഹിക്കുന്ന സ്പോർട്സ് കഥാപാത്രത്തെയാണ് ‘രശ്മി റോക്കറ്റിൽ’ തപ്‌സി അവതരിപ്പിക്കുന്നത്. എന്നാൽ ലിംഗപരിശോധനയിൽ പരാജയപ്പെടുകയും തുടർന്ന് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന തപ്സിയുടെ കഥാപാത്രത്തിന്റെ ജീവിതം തന്നെ ഇല്ലാതാവുന്നതുമാണ് ‘രശ്മി റോക്കറ്റ്’ പറയുന്നത്. ആയുഷ് ഖുറാൻ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...