Connect with us

Hi, what are you looking for?

LATEST NEWS

യൂട്യൂബ് മ്യൂസിക് ആപ്പിൽ ഇനി പ്രീമിയം അംഗത്വം വേണം?

യൂട്യൂബ് മ്യൂസിക് വിഭാഗത്തിലെ വിഡിയോകള്‍ പൂര്‍ണമായും പ്രീമയം അംഗങ്ങൾക്ക് മാത്രമാക്കുമെന്നാണ് ആദ്യ സൂചനകള്‍. ഇനി പാട്ടിനൊപ്പം വിഡിയോ കാണണമെങ്കില്‍ പണമടച്ച് യൂട്യൂബ് പ്രീമിയം അല്ലെങ്കില്‍ യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണം എന്ന് 9ടു5ഗൂഗിൾ റിപ്പോര്‍ട്ടു ചെയ്യുന്നു. മ്യൂസിക് യഥേഷ്ടം സ്‌കിപ്പു ചെയ്ത് കേള്‍ക്കാനും ഫ്രീയൂസര്‍മാര്‍ക്ക് സാധിക്കില്ല. എന്നാല്‍, ഫ്രീ യൂസേഴ്‌സിനായി മൂഡ് മിക്‌സ് വിഭാഗവും മറ്റും തുറന്നിടുമെന്നും പറയുന്നു. കൂടാതെ, ഫ്രീ യൂസര്‍മാര്‍ സ്വന്തമായി മ്യൂസിക് വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതുസമയത്തും ഓണ്‍-ഡിമാന്‍ഡ് ആയി കാണുകയും ചെയ്യാം.

ഇനി ഫ്രീ യൂസര്‍മാര്‍ക്ക് സാധ്യമാകുന്നത് ഇതൊക്കെ:

  1. പാട്ടു മാത്രമായി കേള്‍ക്കാം
  2. പേഴ്‌സണലൈസ് ചെയ്ത മിക്‌സുകള്‍ പ്ലേ ചെയ്യാം
  3. ദശലക്ഷക്കണക്കിനു പാട്ടുകളും ആയിരക്കണക്കിനു പ്ലേ ലിസ്റ്റുകളും കാശു നല്‍കാതെ കേള്‍ക്കാം

പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുത്താൽ ഉള്ള ഗുണങ്ങള്‍:

  1. പാട്ടുകള്‍ ഓണ്‍-ഡിമാന്‍ഡ് ആയി കേള്‍ക്കാം
  2. യൂട്യൂബ് മ്യൂസിക്കില്‍ വിഡിയോയും കാണാം
  3. എത്ര തവണ വേണമെങ്കിലും ട്രാക്ക് സ്‌കിപ്പു ചെയ്തു കേള്‍ക്കാം
  4. പരസ്യങ്ങളില്ലാതെ പാട്ട് കേട്ടുകൊണ്ടേ ഇരിക്കാം.

പുതിയ മാറ്റങ്ങള്‍ ആദ്യം എത്തുക കാനഡയിലാണ്. നവംബര്‍ 3 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള മേഖലയിലേക്കും ഘട്ടംഘട്ടമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചില മേഖലകളില്‍ യൂട്യൂബ് മറ്റെന്തെങ്കലും തന്ത്രമായിരിക്കുമോ പുറത്തെടുക്കുക എന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. വികസിത രാജ്യങ്ങളില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളിലേക്കും എത്തിച്ചാല്‍ യൂട്യൂബിന്റെ ഹിറ്റ്‌സൊക്കെ കുറയുകയും അത് മറ്റു വിഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്ക് വളരാന്‍ അവസരമാകില്ലെ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...