Connect with us

Hi, what are you looking for?

LATEST NEWS

1663 രൂപയ്ക്ക് മോട്ടോ E40 വാങ്ങിക്കാം; ഓഫർ ഇന്നുംകൂടി മാത്രം

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ദിവാലി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ടിൽ ഇന്നുംകൂടി മാത്രമാണ് ഉപഭോക്താക്കൾക്ക് ദീപാവലി ഓഫറുകൾ ലഭിക്കുന്നത്. അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ്. ഇപ്പോൾ MOTOROLA e40 ഫോണുകൾ 1663 രൂപയുടെ മാസ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 20.9 ആസ്പെക്റ്റ് റെഷിയോയും കൂടാതെ 720×1,600 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T700 SoC പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്. അതുപ്പോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണുള്ളത്. അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു.1TBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്. വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 9499 രൂപയാണ് വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...