വർക്കല ഊന്നിൻമൂട് pwd റോഡിനുസമീപം ഇലകമണ്‍ സ്വദേശികളായ അർജുനൻ, പ്രീത ദമ്പതികളുടെ പെട്ടിക്കടയും സാധനങ്ങളും നശിപ്പിച്ചു. ഹൃദൃരോഗിയും വൃക്കരോഗിയുമായ അർജുനനും, കരൾ രോഗിയായ പ്രീതയും ചികിത്സയ്ക്ക് വേണ്ടിയും ജീവനോപാദിക്കു വേണ്ടിയും ആരംഭിച്ച കടയാണ് നശിപ്പിക്കപ്പെട്ടത്.
ശ്രീചിത്ര മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂപ്പർ സ്പെഷ്യലിറ്റിയിലും ചികിത്സയിൽ കഴിയുന്ന ഇവർ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതായാണ് കഴിഞ്ഞ ശനിയാഴ്ച്ച ഊന്നിൻമൂട് പെട്ടിക്കട ആരംഭിച്ചത്.
എന്നാൽ ഇവരുടെ പെട്ടിക്കടയ്ക്ക് പിറകിലുള്ള വീട്ടുടമസ്ഥൻ ഇന്നലെ രാവിലെ കട പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ കട മറിച്ചിടുകയും സാധങ്ങൾ ഭൂരിഭാഗവും നശിപ്പിക്കുകയും ഇവരെ ദേഹോപദ്രവം ചെയ്ത് കട തുറന്ന് പ്രവർത്തിപ്പിച്ചാൽ കൊല്ലുമെന്ന് ഭീക്ഷണി പെടുത്തുകയും ചെയ്തു. പ്രദേശവാസികളും വഴിയായാത്രികരും നോക്കിനിൽകേയാണ് കട നശിപ്പിച്ചത്. ഇതേതുടർന്ന് ദമ്പദികൾ പരവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
You must be logged in to post a comment Login