Vismaya News
Connect with us

Hi, what are you looking for?

NEWS

5,000എംഎഎച്ച് ബാറ്ററിയിൽ ഇതാ സാംസങ് ഗ്യാലക്സി എ22എസ് 5ജി പുറത്തിറങ്ങി

സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി എ22എസ് 5ജി റഷ്യയിൽ അവതരിപ്പിച്ചു. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സാംസങ് ഗ്യാലക്‌സി എ 22 5ജിയുടെ പരിഷ്കരിച്ച മോഡലാണിത്. 48 മെഗാപിക്സലിന്റെ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് സാംസങ് ഗ്യാലക്‌സി എ22എസ് 5ജി വരുന്നത്. എന്നാൽ, ഗ്യാലക്സി എ22എസ് 5ജിയുടെ വിലയും ലഭ്യതയും പ്രഖ്യാപിച്ചിട്ടില്ല. മിന്റ്, ഗ്രേ, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് കോൺഫിഗറേഷനുകളിലാണ് ഗ്യാലക്സി എ22എസ് 5ജി വരുന്നത്.

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വൺ യുഐ-ൽ പ്രവർത്തിക്കുന്ന ഗ്യാലക്സി എ22എസ് 5ജിയിൽ 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് (1,080×2,408 പിക്‌സൽ) ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. ഡിസ്പ്ലേക്ക് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡയമെൻസിറ്റി 700 പ്രോസസർ ആണ് ഫോൺ നൽകുന്നത്. 64 ജിബി, 128 ജിബി ആണ് സ്റ്റോറേജ് ഓപ്ഷനുകൾ. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് (1ടിബി വരെ) ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാം. ഗ്യാലക്സി എ22എസ് 5ജി യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 48-മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ, f/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ സെക്കൻഡറി സെൻസർ, മൂന്നാമത്തേത് f/2.4 അപ്പേർച്ചർ ഉള്ള 2-മെഗാപിക്സൽ സെൻസർ എന്നിവയാണ്. മുന്നിൽ f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ്. 10x ഡിജിറ്റൽ സൂം, എച്ച്ഡി റെസലൂഷനോട് കൂടിയ 120fps സ്ലോ മോഷൻ വിഡിയോ എന്നിവ പിൻ ക്യാമറയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഗ്യാലക്സി എ22എസ് 5ജിയിൽ 15W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 ac, വൈ-ഫൈ ഡയറക്ട്, എൻഎഫ്സി, ബ്ലൂടൂത്ത് v5.0 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...