Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

13ജിബി റാം, അത്യുഗ്രൻ പ്രോസസർ; റിയൽമി Q3T പുറത്തിറങ്ങി

വലിയ ചടങ്ങുകളില്ലാതെയാണ് പുതിയ റിയൽമി ഫോൺ പുറത്തിറക്കിയത്. ഏറ്റവും മികച്ച ഒരുകൂട്ടം ഫീച്ചറുകളുമായാണ് റിയൽമി ക്യു3ടി അവതരിപ്പിച്ചത്. ഫോണിന്റെ ഏറ്റവും ആകർഷകമായ ഒരു ഫീച്ചർ ക്ലൗഡ് സേവനം തന്നെയാണ്. ആപ്പുകൾ, ഗെയിമുകൾ, വിഡിയോകൾ, കൂടാതെ മറ്റെല്ലാം ക്ലൗഡിൽ നിന്ന് ആക്‌സസ് ചെയ്യാവുന്നതാണ്. ഇതിനായി റിയൽമി ചൈന ടെലികോമുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
ക്ലൗഡ് സേവനമാണ് റിയൽമി ക്യു3ടിയെ അൽപം വ്യത്യസ്തമാക്കുന്നത്. മിക്കവാറും എല്ലാ ആൻഡ്രോയിഡ് ഫോണുകളും ഇപ്പോൾ ക്ലൗഡിലേക്കുള്ള ആക്‌സസോടെയാണ് വരുന്നത്. ഒന്നുകിൽ ഗൂഗിൾ ഡ്രൈവിന്റെ രൂപത്തിലോ അല്ലെങ്കിൽ ഫോൺ കമ്പനിയുടെ സ്വന്തം ക്ലൗഡ് സേവനത്തിലോ ആണ് വരുന്നത്. ഹേട്രാപ്പ് അക്കൗണ്ട് വഴി ആക്‌സസ് ചെയ്യാവുന്ന ഒപ്പോയുടെ ക്ലൗഡ് സ്റ്റോറേജ് റിയൽമിയും ഉപയോഗിക്കുന്നുണ്ട്.

ചൈനയിൽ അവതരിപ്പിച്ച റിയൽമി ക്യു3ടി യുടെ വില ഏകദേശം 24,400 രൂപയാണ്. നൈറ്റ് സ്കൈ ബ്ലൂ, നെബുല കളർ ഓപ്ഷനുകളിലാണ് വരുന്നത്. ഇന്ത്യയിലെ ലോഞ്ചിങ് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വരും മാസങ്ങളിൽ ഇതേ വേരിയന്റ് ചൈനയ്ക്ക് പുറത്തും അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. മികച്ച ഫീച്ചറുകളുള്ള ഒരു മിഡ് റേഞ്ച് ഫോണാണ് റിയൽമി ക്യു3ടി. 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡിയും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമാണ് ഫോൺ വരുന്നത്. 8 ജബി എൽപിഡിഡിആർ4എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഡൈനാമിക് റാം എക്സ്പാൻഷൻ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് 5 ജിബി വരെ റാം വർധിപ്പിക്കാം. 256 ജിബി ആണ് ഇന്റേണൽ സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാം. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 2.0 ആണ് ഫോൺ പ്രവർത്തിക്കുന്നത്.

പിന്‍ഭാഗത്ത് 48 മെഗാപിക്സൽ, 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറകൾ ഉണ്ട്. സെൽഫികൾക്കായി, മുകളിൽ ഇടത് കോണിലുള്ള പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. ഫോണിന്റെ ഡിസൈൻ ഒപ്പോ റെനോ 6 നോട് ഏറെ സാമ്യമുള്ളതാണ്. യുഎസ്ബി-സി പോർട്ട് വഴി 33W ഫാസ്റ്റ് ചാർജിങ് ഉള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പാക്ക് ചെയ്യുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎല് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...