കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എയർ കണ്ടീഷണറിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
You must be logged in to post a comment Login