Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

റെക്കോർഡ് മുന്നേറ്റവുമായി ജിയോ; സ്പീഡിൽ മുന്നിൽ എന്ന് ട്രായ്

ചുരുങ്ങിയ കാലം കൊണ്ട് ടെലികോം മേഖലയിൽ ഒരു തരംഗം സൃഷ്ട്ടിച്ച കമ്പനികളിൽ ഒന്നാണ് റിയലൻസ് ജിയോ.വളരെ കുറഞ്ഞ ചിലവിൽ മികച്ച സ്പീഡിൽ ഓഫറുകൾ നൽകുന്നതിൽ നിലവിലും ജിയോ തന്നെയാണ് മുന്നിൽ എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ മറ്റൊരു റെക്കോർഡ് നേട്ടം കൂടി ജിയോ കൈവരിച്ചിരിക്കുന്നു. മറ്റൊന്നുമല്ല ഒക്ടോബർ മാസ്സത്തിലെ ഡൗൺലോഡ് സ്‌പീഡിൽ മറ്റു ടെലികോം നെറ്റ് വർക്കുകളെ പിന്നിലാക്കി റിലയൻസ് ജിയോ മുന്നിൽ എത്തിയിരിക്കുന്നു. അതുപോലെ തന്നെ ഡൗൺലോഡ് സ്പീഡിൽ ജിയോ ആണ് മുന്നിൽ എത്തിയത് എങ്കിലും അപ്‌ലോഡ് സ്പീഡിൽ മുന്നിൽ എത്തിയിരിക്കുന്നത് വൊഡാഫോൺ ഐഡിയ സർവീസുകളാണ്.

ട്രായുടെ ഒക്ടോബറിലെ റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ 21.9 Mbps സ്പീഡിൽ വരെയാണ് ഡൗൺലോഡിങ്ങിനു നൽകിയിരുന്നത് എന്നാണ്. അതുപോലെ തന്നെ തൊട്ടുപിന്നാലെ വൊഡാഫോൺ ഐഡിയയും മികച്ച സ്പീഡ് നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത്. ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം വൊഡാഫോൺ ഐഡിയ 15.6 Mbps സ്പീഡ് ആണ് ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നത് എന്നാണ്. കൂടാതെ എയർടെൽ ഒക്ടോബർ മാസ്സങ്ങളിൽ 13.2 Mbps സ്പീഡ് വരെ നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത്. അതുപോലെ തന്നെ കഴിഞ്ഞ മാസങ്ങളിൽ ജിയോയിലേക്കു എത്തിയവരുടെ കണക്കുകളിലും വലിയ വർദ്ധനവാണുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...