Vismaya News
Connect with us

Hi, what are you looking for?

NEWS

കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തിറക്കി ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’

ലോക മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. സിനിമയുടെ കൗണ്ട്‍ഡൗൺ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒടിടി റിലീസെന്ന ആശങ്കകളൊക്കെ വിരാമം കുറിച്ചുകൊണ്ട് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും.

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ റിലീസിന് 10 ദിവസം ശേഷിക്കെയാണ് കൗണ്ട്‍ഡൗൺ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിന് ഒട്ടേറെ ഫാൻസ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷം ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെയും ആവേശമാണ് കാണുന്നത്.

പ്രിയദർശൻ സംവിധാനം നിർവഹിച്ച ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രിയദർശനും അനി ഐ വി ശശിയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രം ഡിസംബർ 2 ന് തീയേറ്ററുകളിലെത്തും .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...