Vismaya News
Connect with us

Hi, what are you looking for?

Automobile

ഓഡി 5 ഇനി സ്‌പോർട്ടി എസ്‍യുവിയായി എത്തും ;വില 58.93 ലക്ഷം

ഔഡിയുടെ പ്രീമിയം എസ്‍യുവി ക്യൂ5 ന്റെ പുതിയ വകഭേദം വിപണിയിൽ. രണ്ടു മോഡലുകളിലായി എത്തിയ വാഹനത്തിന്റെ എക്സ്‌ഷോറൂം വില 58.93 ലക്ഷം രൂപയും 63.77 ലക്ഷം രൂപയുമാണ്. ഇന്ത്യൻ വാഹന വിപണി ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തിയതിനെ തുടർന്ന് വിപണിയിൽനിന്ന് പിൻവലിച്ച ക്യൂ 5 ഒരു വർഷത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്.

audi-q5-2
പ്രീമിയം പ്ലസ്, ടെക്നോളജി എന്നി വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തിയത്. രണ്ടു ലീറ്റർ നാലു സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തില്‍. 249 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ഏഴു സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ്.

audi-q5-3
കഴിഞ്ഞ മോ‍ഡലിൽനിന്ന് കാര്യമായ മാറ്റങ്ങളുമായാണ് പുതിയ വാഹനം പുറത്തിറങ്ങിയത്. വലുപ്പവും വീതിയും കൂടിയ ഹെക്സഗണൽ ഗ്രില്‍, വെർട്ടിക്കൽ ക്രോം സ്ട്രിപ്, 19 ഇഞ്ച് എസ് ഡിസൈൻ അലോയ് വീലുകൾ, റീസ്റ്റൈൽഡ് എൽഇഡി ടെയിൽ ലാംപ്, റീഡിസൈൻ ചെയ്ത ബംബർ എന്നിവയുണ്ട്.

audi-q5-1
ഉള്ളിലെ പ്രധാന മാറ്റം 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. ഔഡിയുടെ എംഐബി3 പ്ലാറ്റ്ഫോമിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. കൂടാതെ പുതിയ വെർച്വൽ കോക്പിറ്റ് പ്ലസ്, ബി ആൻഡ് ഒ 3ഡി പ്രീമിയം സൗണ്ട് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോൾ എന്നിവയും പുതിയ ക്യൂ 5ലുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...