ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ ഒപ്പോ 2024ൽ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് ചൈനയിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തമായി കാർ നിർമിച്ച് ഇലക്ട്രിക് വാഹന ലോകത്തും തരംഗം സൃഷ്ടിക്കാനാണ് ഒപ്പോ ശ്രമിക്കുന്നത്.
കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇലക്ട്രിക് കാറിന്റെ പ്രാരംഭഘട്ടത്തിലാണ് കമ്പനിയെന്ന് ഒപ്പോ സിസിഒ ടോണി ചാനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി ജീവനക്കാരെ നിയമിച്ചെന്നും ടെസ്‌ലയ്ക്ക് ബാറ്ററിയും മറ്റുഘടകങ്ങളും നൽകുന്ന നിർമാതക്കളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. സായിക്ക് അടുത്തിടെ നടത്തിയ ഡവലപ്പേഴ്സ് കോൺഫറൻസിലും ഒപ്പോ ക്ഷണിതാക്കളായിരുന്നു.
നേരത്തെ ടെക് ഭീമന്മാരായ ആപ്പിളും, സാംസങ്ങും ഇലക്ട്രിക് കാർ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ ബിബികെ ഗ്രൂപ്പിന്റെ ഭാഗമാണ് ഒപ്പോ. വിവോ, വൺപ്ലെസ്, റിയൽമി എന്നീ ബ്രാൻഡുകളും ബിബികെ ഗ്രൂപ്പിന്റെയാണ്.