കോഴിക്കോട് പുതിയങ്ങാടി എടക്കൽ ബീച്ചിൽ കളിക്കുന്നതിനിടെ കടലിൽ വീണ ഫുട്ബോൾ എടുക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ഏലത്തൂർ പാവങ്ങാട് ബിഇഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അബ്ദുൾ ഹക്കീം(11) ആണ് മരിച്ചത്. പുതിയങ്ങാടി ബാങ്ക് ബസാറിന് സമീപം പറമ്പത്ത് വീട്ടിൽ റഫീഖ്- മുംതാസ് ദമ്പതികളുടെ മകനാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുതിയങ്ങാടി എടക്കൽ ബീച്ചിൽ ആണ് അപകടം നടന്നത്. കടലിലിറങ്ങിയ കുട്ടിയെ തിര 200 മീറ്ററോളം കടലിനുള്ളിലേക്ക് കൊണ്ടുപോയി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാ സേനയും പൊലീസും തീരദേശ പൊലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലൊനടുവിലാണ് മൃദേഹം കണ്ടെത്തിയത്.
രാത്രി എട്ട് മണിയോടെ കുട്ടിയുടെ മൃതദേഹം സമീപത്തെ തീരത്തു നിന്നും കണ്ടെത്തുകയായിരുന്നു. ഏലത്തൂർ കോസ്റ്റൽ പൊലീസ് എസ്ഐമാരായ ബാലകൃഷ്ണൻ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം തെരിയത്ത് ജുമാ മസ്ജിദ് കബറിസ്ഥാനിൽ കബറടക്കും.
You must be logged in to post a comment Login