Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നിരക്കുകൾ ഇരട്ടിയാക്കി എയർടെൽ; 79 രൂപയുടെ പ്ലാൻ ഇപ്പോൾ 99 രൂപ

നിലവിൽ മികച്ച ഓഫറുകൾ നൽകുന്ന മറ്റൊരു ടെലികോം കമ്പനികൂടിയാണ് എയർടെൽ. എന്നാൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് അത്ര സുഖമുള്ള വാർത്തയല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എയർടെൽ അവരുടെ പ്ലാനുകൾ വർദ്ധിപ്പിക്കുവാനൊരുങ്ങുന്നു. 20 ശതമാനം മുതൽ 25 ശതമാനം വരെയാണ് എയർടെൽ അവരുടെ പ്ലാനുകളിൽ മാറ്റം വരുത്തുന്നത്. നവംബർ 26 തീയതി മുതൽ ഓഫറുകളുടെ വർദ്ധനവിൽ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പുതിയ നിരക്കുകൾ പ്രകാരം 79 രൂപയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത്. അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും. അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകൾ 58 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു.

എന്നാൽ ഈ പുതിയ വർദ്ധനവ് രാജ്യത്ത് 5ജി എളുപ്പത്തിൽ എത്തുന്നതിനു സഹായിക്കും എന്നാണ് കരുതുന്നത്. 219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 265 രൂപയായി വർദ്ധിപ്പിക്കും. ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ്. അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത്. ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5 ജിബിയുടെ ഡാറ്റയും ആണ്. കൂടാതെ ൨൯൮ രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 359 രൂപയായും ഉയർത്തുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...