അനുപമയുടെ പോരാട്ടം ഫലപ്രാപ്തിയിലേക്ക്. ദത്ത് വിവാദത്തിൽ ഡി എൻ എ ഫലം പോസിറ്റിവ് ആണെന്ന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിൻറെ ഡി എൻ എ ഫലം പുറത്തുവന്നതോടെ യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടും. കാത്തിരിപ്പ് എത്ര നീളുമെന്നാണ് ഇനി അറിയാനുള്ളത്. ഒരു പക്ഷേ ഇന്ന് തന്നെ കാത്തിരിപ്പ് അവസാനിച്ചേക്കുമെന്നാണ് സൂചന.
വിവാദ ദത്തുകേസിൽ കുഞ്ഞിൻറെ യഥാർത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും. കോടതി നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് കുട്ടി അമ്മയുടെ സ്വന്തമാകുക എപ്പോഴാകും എന്നതുമാത്രമാകും പിന്നെ അറിയാനുണ്ടാകുക. അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരം കോടതി നടപടികൾക്ക് ശേഷമാകും ഫലപ്രാപ്തിയിലെത്തുക.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡി എൻ എ പരിശോധന ഫലമടക്കമുള്ള റിപ്പോർട്ട് സമർപ്പിക്കുക.
You must be logged in to post a comment Login