Vismaya News
Connect with us

Hi, what are you looking for?

Automobile

എ കെ 47 നിർമ്മാതാക്കൾക്ക് ഇനി തോക്കുമാത്രമല്ല…,ചീറിപ്പായും വാഹനങ്ങളും സ്വന്തം

കലാഷ്നികോവ് എന്നു കേട്ടിട്ടില്ലാത്തവരും ഈ റഷ്യൻ കമ്പനിയുടെ പ്രധാന ഉൽപന്നത്തെപ്പറ്റി കേട്ടിരിക്കും: എ കെ 47. മാരകമായ ആക്രമണശേഷിക്കു പേരെടുത്ത എ കെ 47 റൈഫിളുകളിലൂടെ ലോകമെങ്ങും കലാഷ്നികോവിന് ആരാധകവൃന്ദമുണ്ട്. എന്നാൽ കലാഷ്നികോവിന്റെ സാധ്യതകൾ യുദ്ധഭൂമിയിലും തീവ്രവാദി ആക്രമണങ്ങളിലും മാത്രമായി ഒതുങ്ങുന്നില്ല. വൈദ്യുത വാഹന(ഇ വി) നിർമാണ മേഖലയിലും റഷ്യൻ കമ്പനിക്കു കാര്യമായ താൽപര്യമുണ്ട്. വൈദ്യുത വാഹന ആശയമെന്ന നിലയിൽ 2018ൽ തന്നെ ഇലക്ട്രിക് സി വി – 1 കൺസപ്റ്റ് അവതരിപ്പിച്ച ചരിത്രമുണ്ട് കലാഷ്നിക്കോവിന്. നാലു വാതിലുള്ള വൈദ്യുത വാഹനമായ ‘ഇസ് യു വി – ഫോർ’ മാതൃക വൈകാതെ പുറത്തിറക്കുമെന്നും പിന്നീട് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ‘യു വി – ഫോറി’ന്റെ പകർപ്പവകാശത്തിനുള്ള അപേക്ഷകൾ കലാഷ്നികോവ് സമർപ്പിച്ചു കഴിഞ്ഞതയാണു റഷ്യയിൽ നിന്നുള്ള പുതിയ വാർത്ത.

വിവിധ രാജ്യങ്ങളിലായി, വാഹന വ്യവസായത്തിൽ മുൻപരിചയമില്ലാത്ത പല കമ്പനികളും ഈ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഗൂഗിളിനും ആപ്പിളിനും പുറമെ സ്മാർട് ഫോൺ നിർമാതാക്കളായ ഷഓമിയും വാർത്താവിനിമയ മേഖലയിൽ പ്രവർത്തിക്കുന്ന വാവെയ്‌യും മറ്റനേകം സ്റ്റാർട് അപ്പുകളും ഇ വി നിർമാണത്തിൽ തൽപരരാണ്. എന്നാൽ ആയുധ നിർമാണ മേഖലയിൽ നിന്ന് വൈദ്യുത വാഹന വ്യവസായത്തിലേക്കു കടക്കാൻ ധൈര്യം കാട്ടിയത് കലാഷ്നികോവ് മാത്രമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...