പാലക്കാട് അട്ടപ്പാടിയിൽ നവജാത ശിശുവും അമ്മയും മരിച്ചു. കുറവൻകണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസി (23)യാണ് മരിച്ചത്. തുളസിയുടെ കുഞ്ഞ് രണ്ട് ദിവസം മുൻപാണ് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചത്.
ഈ മാസം 20നാണ് തുളസിയെ പ്രസവ വേദനയുമായി കോട്ടത്തറ ഗവ.സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ഉടനെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്. സിക്കിൾ സെൽ അനീമിയ രോഗത്തിന് ചികിത്സയിലായിരുന്നു.
You must be logged in to post a comment Login