രാജ്യത്ത് പുതിയ തരം ഫംഗസ് ബാധയിൽ രണ്ട് മരണം. ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേർക്കാണ് ‘ആസ്പർജില്ലസ് ലെൻറുലസ്’ എന്ന ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് ആസ്പർജില്ലസ് ലെൻറുലസ് സ്ഥിരീകരിക്കുന്നത്.
മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് ഈ ഫംഗസ് ബാധ എന്നാണ് വിദഗ്ധർ പറയുന്നത്. 40നും 50നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച രണ്ട് പേരും. ഇരുവർക്കും തുടക്കത്തിൽ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമിനറി ഡിസീസായിരുന്നു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
You must be logged in to post a comment Login