സംസ്ഥാനത്ത് കുത്തനെ ഉയരുന്ന പച്ചക്കറി വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കാൻ തീരുമാനമായി. തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കുക.
കൃഷി മന്ത്രി പി.പ്രസാദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായാത്. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.
ഇന്ധന വില വർദ്ധനയാണ് പച്ചക്കറിവില വർധിക്കാൻ കാരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
You must be logged in to post a comment Login